ഇന്ത്യയിലെ ചെറുകിട ഇടത്തരം ബിസിനസുകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപവുമായി ആമസോണ്‍ മേധാവി
ദില്ലി: ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ എത്തിയ ആമസോണ്‍ സിഇഒ ജെഫ് ബെസോസ് ഇന്ത്യയിലെ ചെറുകിട ഇടത്തരം ബിസിനസുകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് അറിയിച്ചു. ഏകദേശം ഏഴായിരം കോടിയോളം രൂപ നിക്ഷേപമാണ് ജെഫ് ബെസോസ് നടത്തുന്നത്.
2025ല്‍ പത്ത് ബില്യണ്‍ ഡോളറിന്റെ മേക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ ആമസോണ്‍ കയറ്റുമതി ചെയ്യും. തുടര്‍ന്ന് മുകേഷ് അംബാനി, രത്തന്‍ ടാറ്റ, ഷാരൂഖ്ഖാന് എന്നിവരുമായി ആയി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നതാണ്.
‘ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്. ഈ രാജ്യത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. ലോകത്തെ ഏറ്റവും വലുതും പ്രായമേറിയതുമായ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഖ്യമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട സഖ്യം,’ എന്നും ജെഫ് ബെസോസ് പറയുന്നു.
Comments are closed.