പ്രതിദിന ടോള്‍ വരുമാനത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷനായ 86.2 കോടി രൂപ ലഭിച്ചു

ദില്ലി: ദേശീയപാത അതോറിറ്റിയുടെ പ്രതിദിന ടോള്‍ വരുമാനത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷനായ 86.2 കോടി രൂപ ഞായറാഴ്ച ലഭിച്ചതായി ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ സുഖ്ബീര്‍ സിങ് സന്ധു അറിയിച്ചു. ദശീയപാത അതോറിറ്റിക്ക് കീഴിലുള്ള എല്ലാ ടോള്‍ പ്ലാസകളിലും ഡിസംബര്‍ 15 മുതലാണ് ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയത്. ഈ നിബന്ധന പ്രകാരം ടോള്‍ പ്ലാസകളിലെ 75 ശതമാനം ഇടപാടുകളും ഫാസ്റ്റാഗ് വഴി നടത്തണം. 25 ശതമാനം പണമിടപാട് നടത്താവുന്നതാണ്.

ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഒരു കോടിയിലേറെ ഫാസ്റ്റാഗ് ആണ് ഇഷ്യൂ ചെയ്തത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പ്രതിദിനം 1.5 ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ ഫസ്റ്റാഗുകള്‍ നല്‍കി. തുടര്‍ന്ന് ഈ മാസം ഇതുവരെ 50 കോടി രൂപ ഫാസ്ടാഗ് വഴി നേടി. 2019 നവംബറില്‍ ഇത് വെറും 23 കോടി രൂപയായിരുന്നു. ഫാസ്റ്റാഗ് വഴി 2020 ജനുവരിയില്‍ പ്രതിദിനം 30 ലക്ഷം രൂപയായി ഉയര്‍ന്നു. ഇത് 2019 ജൂലൈയില്‍ വെറും എട്ട് ലക്ഷം രൂപയായിരുന്നു.

Comments are closed.