സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ ആക്ടിവ 6ഏ വിപണിയില്‍ അവതരിപ്പിച്ചു
ആക്ടിവ 6G വിപണിയില്‍ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ സ്കൂട്ടര്‍ ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 63,912 രൂപയും, ഡീലക്സ് പതിപ്പിന് 65,412 രൂപയുമാണ് എക്സ്ഷോറും വില.
നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും 8,000 രൂപയുടെ വര്‍ധനവാണ് പുതിയ സ്കൂട്ടറിനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോണ്ട നിരയില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന മൂന്നാമത്തെ ബിഎസ് VI വാഹനമാണ് ആക്ടിവ 6G.
ആറ് നിറങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ആക്ടിവ 5G -യില്‍ നിന്നും വ്യത്യസ്തമായി പുതുക്കിയ എല്‍ഇഡി ഹെഡ്ലാമ്പ്, പുതിയ ഡിസൈനിലുള്ള ആപ്രോണ്‍ എന്നിവ ആക്ടിവ 6G -യുടെ സവിശേഷതകളാണ്.
ആക്ടിവ 125 ബിഎസ് VI പതിപ്പില്‍ കണ്ടിരുന്ന സൈലന്റ് സ്റ്റാര്‍ട്ട് സിസ്റ്റം പുതിയ പതിപ്പിലും ഇടംപിടിച്ചിട്ടുണ്ട്. മുന്നില്‍ 12 ഇഞ്ച് ടയറിനൊപ്പം ടെലിസ്കോപിക് ഫോര്‍ക്കുകളും നല്‍കിയിട്ടുണ്ട. ആക്ടിവ 5G -യില്‍ 10 ഇഞ്ച് ടയറുകളായിരുന്നു ഹോണ്ട നല്‍കിയിരുന്നത്.
എഞ്ചിന് സ്റ്റാര്‍ട്ട്, സ്റ്റോപ് ബട്ടണ്‍, പകുതി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, മള്‍ട്ടി-ഫങ്ഷന് കീ, വലിയ സീറ്റ്, 18 ലിറ്റര്‍ സ്റ്റോറേജ് സ്പെയ്സ്, വലിയ വീല്‍ബേസ് എന്നിവയും പുതിയ പതിപ്പിന്റെ സവിശേഷതകളാണ്.
110 സിസി ബിഎസ് VI എഞ്ചിന് കരുത്തിലാണ് പുതിയ സ്കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. ബിഎസ് IV നിന്ന് VI -ലേക്ക് എഞ്ചിന് നവീകരിച്ചപ്പോള്‍ കരുത്ത് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. പുതിയ ബിഎസ് VI എഞ്ചിന് 8,000 rpm -ല്‍ 7.6 bhp കരുത്ത് ഉത്പാദിപ്പിക്കും.
എന്നാല്‍ പഴയ ബിഎസ് IV എഞ്ചിന് 7,500 rpm-ല്‍ 8 bhp കരുത്ത് ഉത്പാദിപ്പിച്ചിരുന്നു. കരുത്ത് കുറവാണെങ്കിലും ഫ്യുവല്‍ ഇഞ്ചക്ഷന് സംവിധാനമുള്ളതുകൊണ്ട്, വിപണിയില്‍ ഉള്ള പതിപ്പുകളില്‍ നിന്നും 10 ശതമാനത്തില്‍ അധികം ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പുതിയ സ്കൂട്ടറിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചു. എന്നാല്‍ ബുക്കിങ് തുക വ്യക്തമാക്കിയിട്ടില്ല. ജനുവരി അവസാന ആഴ്ചയോടെ സ്കൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുമെന്നും കമ്പനി അറിയിച്ചു.
Comments are closed.