തിരുവനന്തപുരത്തെ വ്യോമസേനാ കേന്ദ്രത്തിലും ആവശ്യമെങ്കില്‍ യുദ്ധവിമാനമായ സുഖോയ് 30 ഉള്‍പ്പെടുത്തുമെന്ന് എയര്‍മാര്‍ഷല്‍ അമിത് തിവാരി

തിരുവനന്തപുരം: ദക്ഷിണ മേഖലയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി തഞ്ചാവൂരിലെ വ്യോമസേനാ താവളത്തില്‍ ഇനി ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നായ ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിച്ച ഇരട്ട എന്‍ജിനുള്ള സുഖോയ്30 ന്റെ 222 നമ്പര്‍ സ്‌ക്വാഡ്രണ്‍ ഉണ്ടാകുമെന്ന് വിവരം. തുടര്‍ന്ന് 20ന് നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പുതിയ സ്‌ക്വാഡ്രന്റെ ഉദ്ഘാടനം ചെയ്യും.

അതേസമയം ആവശ്യമെങ്കില്‍ തിരുവനന്തപുരത്തെ വ്യോമസേനാ കേന്ദ്രത്തിലും സുഖോയിയെ ഉള്‍പ്പെടുത്തുമെന്നും തലസ്ഥാനത്തെ വ്യോമസേനാ ബേസ് വിപുലീകരിക്കാനുള്ള ആലോചനകള്‍ നടക്കുകയാണ്. ഇതിനായി സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. നാല് വര്‍ഷത്തിനുള്ളില്‍ വിപുലീകരണം പൂര്‍ത്തിയാകും. വ്യോമസേനയുടെ നേതൃത്വത്തില്‍ ഒരു കര-വ്യോമ ഫയറിംഗ് റേഞ്ച്, തഞ്ചാവൂര്‍ കടലിന് മുകളിലൂടെ യുദ്ധവിമാനങ്ങളുടെ പരിശീലനപ്പറക്കല്‍ എന്നിവയും ആലോചിക്കുന്നുണ്ടെന്ന് എയര്‍മാര്‍ഷല്‍ അമിത് തിവാരി വ്യക്തമാക്കി.

Comments are closed.