വ്യാജ മോഷണ ശ്രമം ഉണ്ടാക്കി ഭാര്യയെ കൊലപ്പെടുത്തിയതിന് യുവാവ് അറസ്റ്റിലായി

ഗസിയാബാദ്: ഭാര്യയുടെ സഹോദരിയുമായി അവിഹിത ബന്ധം സൂക്ഷിച്ച യുവാവ് ഭാര്യയെ ഒഴിവാക്കാനായി വ്യാജ മോഷണ ശ്രമം ഉണ്ടാക്കി ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരിയുമായി തനിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. അതിനാല്‍ ഭാര്യയെ ഒഴിവാക്കാനായി അവരെ കൊലപ്പെടുത്താന്‍ താന്‍ തീരുമാനിച്ചു.

മക്കളെ നോക്കാനെന്ന പേരില്‍ ഭാര്യ സഹോദരിയെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുക ആയിരുന്നെന്നും ഒടുവില്‍ ഭാര്യയെ ഒഴിവാക്കേണ്ടതായി വന്നുവെന്നും അതേസമയം രണ്ട് പ്രാവശ്യം ഭാര്യയ്ക്ക് വിഷം നല്‍കാന്‍ താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഇരുവട്ടവും പരാജയപ്പെട്ടുവെന്നും കുറ്റം ഇയാള്‍ പോലീസിനോട് അംഗീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് ജനുവരി 11ന് അര്‍ധരാത്രിയില്‍ വ്യാജ മോഷണശ്രമം ഉണ്ടാക്കി മോഷ്ടാവ് എന്ന പേരില്‍ വീട്ടില്‍ കടന്ന് യുവതിയെ ഇയാള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Comments are closed.