രാജ്യത്ത് ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം നടത്തി
മുംബൈ: ചൈനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ച നിര്‍ണായക വ്യാപാര കരാറിനു പിന്നാലെ ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കി. തുടര്‍ന്ന് സെന്‍സെക്സ് 134.58 പോയിന്റ് ഉയര്‍ന്ന് ആദ്യമായി 42,000 കടന്നു. ദേശീയ സൂചികയായ നിഫ്റ്റി 0.25% നേട്ടത്തില്‍ 12,377.80ല്‍ എത്തി.
സണ്‍ ഫാര്‍മ, എസ്.ബി.ഐ, നെസ്റ്റ്ലെ ഇന്ത്യ, എച്ച്യുഎല്, പവര്‍ ഗ്രിഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, അള്‍ട്രാ ടെക് സിമന്റ്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ എന്നിവയ്ക്ക് 0.5% മുതല്‍ 1.2% വരെ നേട്ടത്തിലും എന്നാല്‍ ഇന്ഡസ്ലാന്ഡ് ബാങ്ക്, എന്‍.ടിപി.സി, ടാറ്റ സ്റ്റീല്‍, ടൈറ്റന് മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഒ.എന്‍.ജി.സി, ഏഷ്യന്‍ പെയിന്റ്സ് എന്നിവയുടെ വ്യാപാരം നഷ്ടത്തിലുമാണ് ആരംഭിച്ചത്. അതേസമയം നിഫ്റ്റിയില്‍ എല്ലാ ഓഹരികളും നേട്ടത്തിലാണ്.
ഭാരതി എയര്‍ടെല്‍ വോഡാഫോണ്‍ അഞ്ചുതമാനം നേട്ടത്തിലാണ്. എന്നാല്‍ യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയും നേട്ടമുണ്ടാക്കി. ഇന്ന് അഞ്ച് പൈസ ഉയര്‍ന്ന് ഒരു ഡോളറിന് 70.77 രൂപ എന്ന നിരക്കിലാണ് വ്യാപാരം.
Comments are closed.