പൗരത്വ നിയമ ഭേദഗതി നടപ്പാക്കരുതെന്നും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ളീം ലീഗ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കരുതെന്നും സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ളീം ലീഗ് സുപ്രീം കോടതിയില്‍ എത്തി. അതിനാല്‍ സുപ്രീംകോടതി തീരുമാനം വരും വരെ നടപടികള്‍ നിര്‍ത്തി വെയ്ക്കണമെന്ന് പുതിയ അപേക്ഷയുമായാണ് ലീഗ് കോടതിയില്‍ എത്തിയിരിക്കുന്നത്.

യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കി തുടങ്ങിട്ടുള്ളതായും 40,000 അനധികൃത കുടിയേറ്റക്കാരെന്ന് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ടു നല്‍കിയതായും എന്‍പിആറും എന്‍ആര്‍സിയുമായുള്ള ബന്ധവും കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്നും യുപി സര്‍ക്കാര്‍ വിഷയത്തില്‍ തുടങ്ങിയിരിക്കുന്ന നപടിപടികളും ദേശീയ പൗരത്വ റജിസ്റ്റര്‍ കണക്കെടുപ്പും നിര്‍ത്തി വെയ്ക്കാനുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. അതേസമയം കേരളാ സര്‍ക്കാര്‍ കേന്ദ്ര നിയമത്തിന് എതിരേ സുപ്രീംകോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ട്.

Comments are closed.