കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്ക് ഒരു പ്രശ്‌നങ്ങളും ഇല്ലെന്ന് ഇ ശ്രീധരന്‍

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്ന കേരള സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഇ ശ്രീധരന്‍ രംഗത്തെത്തി. പൗരത്വ നിയമ ഭേദഗതിക്ക് ഒരു പ്രശ്‌നങ്ങളും ഇല്ല. എന്താണ് നിയമമെന്ന് മനസിലാകാത്തവരാണ് പ്രതിഷേധവുമായി എത്തുന്നത്.

പ്രതിഷേധിക്കുന്നവര്ക്ക് നിയമത്തിന്റെ ഉള്ളടക്കം പറഞ്ഞ് മനസിലാക്കി കൊടുക്കുകയാണ് വേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്താലും അതിനെ എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇ ശ്രീധരന്‍ പറയുന്നു. നിയമം വിശദീകരിച്ച് കൊടുത്ത് ഭയം മാറ്റുകയാണ് വേണ്ടത്..കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്താലും എതിര്‍ക്കുക എന്നതാണ് കേരള സര്‍ക്കാരിന്റെ ശൈലിയെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

Comments are closed.