യുഎഇയില്‍ വ്യാഴാഴ്ച 1.4 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി
ദുബായ്: യുഎഇയില്‍ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടര്‍ന്ന് യുഎഇയില്‍ വ്യാഴാഴ്ച 1.4 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. എന്നാല്‍ ഭാഗികമായി മേഘാവൃതവും രാത്രിയില്‍ തണുപ്പേറിയതുമായ ദിനങ്ങളാണ് ഇനിയുള്ളത്.
അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ തീരങ്ങളിലും തിങ്കളാഴ്ച വരെ കടല്‍ ശാന്തമായിരിക്കും. അതിന് ശേഷം അന്തരീക്ഷം കൂടുതല്‍ മേഘാവൃതമാവും. ഇതോടെ ചെറിയ തോതിലുള്ള മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. എന്നാല്‍ റാസല്‍ഖൈമയിലെ ജബല്‍ ജെയ്സിലാണ് അറ്റവുമധികം തണുപ്പ് രേഖപപെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയോടെ താപനില കുറച്ചുകൂടി ഉയരും. തുടര്‍ന്ന് മൂടല്‍ മഞ്ഞിനും സാധ്യതയുണ്ട്.
Comments are closed.