ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ രാജ്‌കോട്ടില്‍

രാജ്കോട്ട്: നാളെ രാജ്‌കോട്ടില്‍ ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നു. നായകന്‍ വിരാട് കോലിയുടെ ബാറ്റിംഗ് പൊസിഷനാണ് പ്രധാനം. അതേസമയം വാംഖഡയില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം സ്ഥാനത്തേക്കിറങ്ങാനുള്ള തീരുമാനം തെറ്റിയെന്നും ഇത് പുനപരിശോധിക്കുമെന്നും കോലി വ്യക്തമാക്കിയിരുന്നു.

അതേസമയം ഡേവിഡ് വാര്‍ണറുടെയും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെയും സെഞ്ചുറികളുടെ മികവിലായിരുന്നു ഓസീസിന്റെ തകര്‍പ്പന്‍ ജയം. അതിനാല്‍ നാളെ ജയിച്ചാല്‍ ഓസീസിന് പരമ്പര സ്വന്തമാക്കാം. ബാറ്റിംഗില്‍ മധ്യനിരയും ഫിഞ്ചിനെയും വാര്‍ണറെയും തടയാന്‍ കഴിയാതിരുന്ന ബൗളിംഗ് യൂണിറ്റിനും ഇന്ത്യക്ക് തിരിച്ചടിയാകും.

Comments are closed.