ബിഎസ്എന്‍എല്‍ അതിന്റെ 1,312 രൂപ പ്ലാനിന്റെ വില വെട്ടികുറച്ചു

എല്ലാ സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാരും താരിഫ് നിരക്ക് വർദ്ധിപ്പിക്കുകയും അതിനനുസരിപ്പ് പുതിയ പ്ലാനുകൾ പുറത്തിറക്കുകയും ചെയ്യുമ്പോൾ നിലവിലുള്ള പ്ലാനുകളുടെ വില കുറയ്‌ക്കുന്ന മറ്റൊരു തന്ത്രമാണ് ബി‌എസ്‌എൻ‌എൽ മുന്നോട്ട് വച്ചിരിക്കുന്നത്. കമ്പനി അതിന്റെ 1,312 രൂപ പ്ലാനിന്റെ വില വെട്ടികുറച്ചു.

ഇപ്പോൾ ഈ പ്ലാൻ 1,111 രൂപയ്ക്ക് സ്വന്തമാക്കാം. ഈ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഉപയോക്താക്കൾക്ക് വോയ്‌സ് കോളിംഗും ഡാറ്റ ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും.

ദില്ലി, മുംബൈ സർക്കിളുകളിൽ ഈ പ്ലാൻ ലഭ്യമല്ല. ഈ പ്ലാൻ മുഴുവൻ കാലയളവിലേക്കുമായി 12 ജിബി ഡാറ്റയാണ് നൽകുന്നത്. കൂടാതെ 1000 എസ്എംഎസും കോളിംഗിന് 250 മിനിറ്റും ലഭിക്കും.

വോയ്‌സ് കോളുകൾ അധികമായി ഉപയോഗിക്കുന്ന വരിക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്ലാനാണ് ഇത്. ഈ പ്ലാൻ നിലവിൽ തെലങ്കാന സർക്കിളിൽ മാത്രമേ ലഭ്യമാകൂ, നാളെ വരെ മാത്രമാണ് പ്ലാൻ ലഭ്യമാകുന്ന കാലയളവ് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

ബിഎസ്എൻഎൽ 1,699 രൂപ നിരക്കിലുള്ള മറ്റൊരു പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാൻ ദിവസേന 2 ജിബി ഡാറ്റയും 365 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ഓരോ ദിവസവും 250 മിനിറ്റ് വോയിസ് കോളിങും പ്ലാൻ നൽകുന്നു. നിലവിലുള്ള മറ്റ് പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച പ്ലാൻ തന്നെയാണ് ഇത്.

ബിഎസ്എൻഎൽ പുറത്തിറക്കിയ മറ്റൊരു പ്ലാൻ 1,999 രൂപയുടെ പ്ലാനാണ്. ഈ ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാൻ റിലയൻസ് ജിയോയുടെ 2,020 രൂപ പ്ലാനിനോട് മത്സരിക്കുന്ന അതിനേക്കാൾ വിലകുറഞ്ഞ പ്ലാനാണ്. ഈ പ്ലാൻ 365 ദിവസത്തേക്ക് ദിവസേന 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ദിവസേന 250 മിനിറ്റ് കോളിങ്ങും പ്രതിദിനം 100 മെസേജുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

വിപണിയിലെ മത്സരത്തിൽ എല്ലാ വിധത്തിലും ശക്തമായി നിലനിൽക്കാനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ. പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നതിനൊപ്പം തന്നെ മാർച്ച് 1ന് രാജ്യത്താകമാനം 4ജി സേവനങ്ങൾ ആരംഭിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

നിലവിലുള്ള പ്ലാനുകളിൽ പലതിന്റെയും വാലിഡിറ്റി കുറച്ച് ലാഭമുണ്ടാക്കുക എന്ന തന്ത്രമാണ് ബിഎസ്എൻഎൽ ഇപ്പോൾ നടപ്പാക്കുന്നത്. മറ്റ് കമ്പനികൾ വില വർദ്ധിപ്പിച്ചപ്പോൾ വില വർദ്ധിപ്പിച്ചിട്ടില്ല എന്നത് ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് വിപണിയിൽ നേട്ടം തന്നെയാണ്.

Comments are closed.