കേരളത്തില്‍ എത്ര ലഹരിമുക്തി കേന്ദ്രങ്ങളുണ്ടെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക കേന്ദ്രങ്ങളുണ്ടോ എന്നും അറിയിക്കാന്‍ നിര്‍ദ്ദേശം

കൊച്ചി: സംസ്ഥാനത്തെ യുവജനങ്ങളില്‍ 31.8 ശതമാനം ലഹരിമരുന്ന്, മദ്യം, സിഗരറ്റ് ഇവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കുന്നുണ്ടെന്ന സര്‍വേ റിപ്പോര്‍ട്ട് നേരത്തെ പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയിരുന്നതിനു പിന്നാലെ കേരളത്തില്‍ എത്ര ലഹരിമുക്തി കേന്ദ്രങ്ങളുണ്ടെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക കേന്ദ്രങ്ങളുണ്ടോ എന്നും അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ലഹരി മരുന്നുകളുടെ ഉപയോഗം കൂടുന്നത് ചൂണ്ടിക്കാട്ടി മുന്‍ എസ്.പി എന്‍.രാമചന്ദ്രന്‍ ഹൈക്കോടതിക്ക് എഴുതിയ കത്ത് പരിഗണിച്ച് സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം ആവശ്യപ്പെട്ടത്.

Comments are closed.