സ്വാശ്രയ എം.ബി.ബി.എസ് കോഴ്‌സിന് പ്രവേശന ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ് അപര്യാപ്തമാണെന്ന് ഹൈക്കോടതി

കൊച്ചി : സ്വാശ്രയ എം.ബി.ബി.എസ് കോഴ്‌സിന് പ്രവേശനത്തിന് സമിതി പഴയ ഫീസ് തന്നെ വീണ്ടും നിശ്ചയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റുകള്‍ അപ്പീല്‍ നല്‍കിയത്. തുടര്‍ന്ന് ഫീസ് പുനര്‍നിശ്ചയിക്കാനായി ആവശ്യമായ രേഖകള്‍ മൂന്നാഴ്ചയ്ക്കകം സമിതിക്ക് നല്‍കാന്‍ കോളേജ് മാനേജ്‌മെന്റുകളോടു നിര്‍ദ്ദേശിച്ചു.

പഴയ ഫീസ് ഘടന തന്നെ നിശ്ചയിച്ച സമിതിയുടെ നിലപാടിനെ ഹൈക്കോടതി വിമര്‍ശിക്കുകയും കോടതി നിര്‍ദ്ദേശിച്ചിട്ടും  ഫീസ് നിര്‍ണയം സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്നതില്‍ സമിതി പരാജയപ്പെട്ടെന്നും ഫീസ് എങ്ങനെ നിര്‍ണ്ണയിക്കണമെന്ന നിയമ വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തുകയുമായിരുന്നു. സമിതി നിശ്ചയിച്ച ഫീസ് മതിയായതല്ലെന്നാരോപിച്ച് മാനേജ്‌മെന്റുകള്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

Comments are closed.