2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമായ ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹം ജി സാറ്റ് 30 ന്റെ വിക്ഷേപണം വിജയിച്ചു

ഫ്രഞ്ച് ഗയാന: 2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമായ ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹം ജി സാറ്റ് 30 ന്റെ വിക്ഷേപണം വിജയിച്ചു. പുലര്‍ച്ചെ 02.35ന് ഫ്രഞ്ച് ഗയാനയിലെ കുറൂ സ്‌പേസ് പോര്‍ട്ടില്‍ നിന്ന് ജി സാറ്റ് വിക്ഷേപിച്ചത്. 2005 ഡിസംബറില്‍ വിക്ഷേപിച്ച ഇന്‍സാറ്റ് – 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30 വിക്ഷേപിച്ചത്. ഡിടിച്ച് , ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ്‌ലിംങ്കിംഗ്, ഡിഎസ്എന്‍ജി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ജിസാറ്റ് 30 സഹായകമാണ്.

ഉപഗ്രഹത്തിന് 15 വര്‍ഷം ആയുസുണ്ടാകുമെന്ന് ഐഎസ്ആര്‍ഒ കണക്കുകൂട്ടുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ പ്രക്ഷേപകര്‍ക്ക് ഏഷ്യയുടെ മധ്യപൂര്‍വ്വ മേഖലകളിലും, ആസ്‌ട്രേലിയയിലും പ്രക്ഷേപണം നടത്താന്‍ ജി-സാറ്റ് 30 വഴി സാധിക്കും. അരിയാനെ റോക്കറ്റില്‍ വിക്ഷേപിക്കുന്ന ഇരുപത്തിനാലാം ഇന്ത്യന്‍ ഉപഗ്രഹമാണ് ജിസാറ്റ് 30. യൂട്ടെല്‍സാറ്റ് കണക്റ്റ് എന്ന യൂറോപ്യന്‍ ഉപഗ്രഹവും 3,357 കിലോഗ്രാം ഭാരമുള്ള ജി സാറ്റ് 30ന് ഒപ്പം അരിയാനെ അഞ്ച് വിജയകരമായി ബഹിരാകാശത്തെത്തിച്ചിരുന്നു.

Comments are closed.