ശബരിമല യുവതീപ്രവേശനത്തില്‍ അഭിഭാഷകരുടെ യോഗം ഇന്ന് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ക്കും

ദില്ലി: ശബരിമല യുവതീപ്രവേശനത്തില്‍ തുല്യതക്കും മതാനുഷ്ടാനത്തിനുമുള്ള അവകാശം സംബന്ധിച്ച ഏഴ് ചോദ്യങ്ങളാണ് വിശാല ബെഞ്ചിന് മുമ്പാകെയുള്ളത്. തുടര്‍ന്ന് വിശാല ബെഞ്ചിന് മുമ്പാകെയുള്ള ചോദ്യങ്ങള്‍ ക്രമപ്പെടുത്താനും, വാദങ്ങള്‍ തീരുമാനിക്കാനും അഭിഭാഷകരുടെ യോഗം ഇന്ന് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ക്കുന്നതാണ്.

അതിനായി മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിംഗ്, ഇന്ദിര ജയ്‌സിംഗ്, രാജീവ് ധവാന്‍, അശോക് ഭൂഷണ്‍ എന്നിവര്‍ക്കാണ് യോഗത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ചോദ്യങ്ങള്‍ ക്രമപ്പെടുത്തുകയും ആവശ്യമെങ്കില്‍ ഉപചോദ്യങ്ങള്‍ ഉള്‍പ്പെടുത്താമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ ഭരണഘടന ബെഞ്ച് ഫെബ്രുവരി രണ്ടാംവാരം മുതല്‍ കേസില്‍ അന്തിമവാദം കേള്‍ക്കല്‍ തുടങ്ങാനാണ് സാധ്യത. അതേസമയം ഫെബ്രുവരി മൂന്നിനാണ് വിശാല ബെഞ്ച് വീണ്ടും ചേരുന്നത്.

Comments are closed.