മുംബൈയില്‍ ത്രീസ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ പെണ്‍വാണിഭ സംഘം പിടിയിലായി ; 29കാരി അറസ്റ്റില്‍
മുംബൈ: മുംബൈയിലെ സുബുര്‍ബന്‍ അന്ധേരിയിലെ ത്രീസ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ ഹൈക്ലാസ് പെണ്‍വാണിഭ സംഘം പിടിയിലായി. തുടര്‍ന്ന് വ്യാഴാഴ്ച സംഘം നടത്തിപ്പുകാരിയായ 29കാരി പ്രിയ ശര്‍മ്മ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന പേരില്‍ ഒരു സ്ഥാപനം പ്രിയ ശര്‍മ്മ നടത്തി വന്നു. ഇതിന്റെ മറവിലാണ് യുവതി പെണ്‍വാണിഭ സംഘം നടത്തിയിരുന്നത്.
തുടര്‍ന്ന് വാണിഭ സംഘത്തില്‍ അകപ്പെട്ടിരുന്ന മൂന്ന് പേരെ പോലീസ് രക്ഷപ്പെടുത്തി. ഇവരില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്കുട്ടിയുള്പ്പെടുന്നു. രക്ഷപ്പെടുത്തിയ ഒരു യുവതി നടിയും ഗായികയുമാണ്. സ്വാധന് ഇന്‍ഡ്യ ടിവിയില്‍ ക്രൈം ഷോ എന്ന പരിപാടിയില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്.
മറ്റൊരാള്‍ മറാത്തി സിനിമ സീരിയല്‍ നടിയാണ്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒരു വെബ് സീരീസില്‍ അഭിനയിച്ചിട്ടുണ്ട്. പോലീസിന്റെ സോഷ്യല്‍ സര്‍വീസ് വിഭാഗമാണ് തെരച്ചിലിന് നേതൃത്വം നല്‍കിയത്. റെയ്ഡില്‍ മൂന്ന് പേരെ രക്ഷിച്ചുവെന്നും ഇവരെ പെണ്‍വാണിഭത്തിന് നിര്‍ബന്ധിച്ച് എത്തിച്ചത് ആണെന്നും പോലീസ് സംഘം അറിയിച്ചു. തുടര്‍ന്ന് സംഘം നടത്തിപ്പുകാരിയെ പോലീസ് അറസ്റ്റ് ചെയതു.
Comments are closed.