ആറു കോടിയുടെ സ്വര്‍ണ്ണം മോഷണം പോയ കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി
കൊച്ചി: എറണാകുളത്തു നിന്ന് എടയാറിലെ സിആര്‍ജി മെറ്റല്‍സ് എന്ന സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുപോകുകയായിരുന്ന മലര് രൂപത്തില്‍ ഉള്ള 20 കിലോ സ്വര്‍ണം വാഹനം ആക്രമിച്ച് പ്രതികള്‍ തട്ടിയെടുത്തത്. കേസന്വേഷിച്ച ലോക്കല്‍ പൊലീസിന് പ്രതികളെ മുഴുവന്‍ പിടികൂടാന്‍ കഴിഞ്ഞെങ്കിലും സ്വര്‍ണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.
തുടര്‍ന്ന് സ്വര്‍ണ്ണം വില്‍പ്പന നടത്താന്‍ ഇടനിലക്കാരായ ചങ്ങനാശ്ശേരി സ്വദേശി ദീപക്, തൊടുപുഴ സ്വദേശി അജ്മല്‍ എന്നിവരെ പിടികുടുകയായിരുന്നു. കഴിഞ്ഞ മെയ് 10 ന് പുലര്‍ച്ചെ നടന്ന കേസില്‍ കവര്‍ച്ച ചെയ്ത സ്വര്‍ണം വിറ്റഴിച്ചവരാണ് പിടിയിലായത്. തൊടുപുഴ മുതലക്കോടം സ്വദേശി ബിബിന്‍ ജോര്‍ജാണ് കേസില്‍ ആദ്യം പിടിയിലായത്. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നാര്‍ ചിന്നക്കനാലിന് സമീപത്തെ വനമേഖലയില്‍ നിന്ന് ഇടുക്കി സ്വദേശികളായ രാജേഷ്, സനീഷ്, സതീഷ്, നസീബ് എന്നിവരെയും പിടികൂടിയിരുന്നു.
ശുദ്ധീകരിക്കാനായി കൊണ്ടുവന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സ്വര്‍ണവുമായി വന്ന വാഹനം സ്ഥാപനത്തിന്റെ ഗേറ്റില്‍ നിര്‍ത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ വാഹനം ആക്രമിച്ച് സ്വര്‍ണം അടങ്ങിയ പെട്ടിയുമായി കടക്കുകയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കവര്‍ച്ചയെന്നാണ് പ്രതികളില്‍ നിന്ന് ലഭിക്കുന്ന വിവരം.
അന്വേഷിച്ച കവര്‍ച്ച ചെയ്ത 20 കിലോ സ്വര്‍ണത്തില്‍ രണ്ട് കിലോ സ്വര്‍ണം ഇവരുടെ ഇടനിലയില്‍ കോട്ടയത്തെ ജ്വല്ലറിയില്‍ വിറ്റഴിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. എന്നാല്‍ ഇടനിലക്കാര്‍ പിടിയിലായതോടെ കേസില്‍ വലിയ വഴിത്തിരിവാണ് ഉണ്ടായത്.
Comments are closed.