വസ്തു തര്‍ക്കത്തില്‍ 10 ാം ക്ളാസ്സുകാരന്‍ പിതൃസഹോദരിയ്ക്കും മുത്തശ്ശിക്കും നേരെ നിറയൊഴിച്ചു

ഛണ്ഡിഗഡ്: പഞ്ചാബിലെ മുക്ത്‌സാര്‍ ഗ്രാമത്തില്‍ പരമ്പരാഗത സ്വത്തിന്റെ പേരിലുള്ള വസ്തു തര്‍ക്കത്തില്‍ 10 ാം ക്ളാസ്സുകാരന്‍ പിതൃസഹോദരിയ്ക്കും മുത്തശ്ശിക്കും നേരെ നിറയൊഴിച്ചു. 42 കാരി സുമീത് കൗറാണ് പരാതിക്കാരി. ഏതാനും നാളായി സുമീത് കൗറും മാതാവ് സുഖ്ബീന്ദര്‍ കൗറുമായി മകന്‍ വസ്തു തര്‍ക്കത്തിലാണ്.

തന്റെയും മാതാവിന്റെയും പേരിലുള്ള വസ്തു കൂടി വേണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ എപ്പോഴും വഴക്കുണ്ടാക്കാറുണ്ടെന്നും പിതാവിന്റെ മരണശേഷം തന്റെയും മാതാവിന്റെയും കയ്യിലിരിക്കുന്ന 16 ഏക്കര്‍ ഭൂമി തട്ടിപ്പറിക്കാനുള്ള ശ്രമമാണ് സഹോദരന്‍ ഹരീന്ദര്‍ സിംഗും മകനും ചേര്‍ന്ന് നടത്തുന്നതെന്നാണ് സുമീത് കൗര്‍ പറയുന്നത്. കൂടാതെ സഹോദരനും മകനും ചേര്‍ന്ന് മുമ്പും തന്നെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഇവര്‍ ആരോപിച്ചു.

തുടര്‍ന്ന് സഹോദരനും കൗമാരക്കാരനായ സ്വന്തം മരുമകനും ചേര്‍ന്ന് തനിക്കും മാതാവിനും എതിരേ വസ്തു തര്‍ക്കത്തിന്റെ പേരില്‍ വെടിവെച്ചെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന പരാതി. തലയില്‍ നാലു വെടിയുണ്ടകള്‍ തറച്ചു കയറിയ യുവതി മനോധൈര്യം വിടാതെ ഏഴു കിലോമീറ്റര്‍ കാറോടിച്ചെത്തി സഹോദരനും മകനുമെതിരേ പരാതി നല്‍കുകയായിരുന്നു.

വെടിയേറ്റ് സുമീത് കൗറിനും മാതാവിനും ഗുരുതരമായി പരിക്കേറ്റെങ്കിലും ഇവര്‍ രക്ഷപ്പെട്ടു. തലയില്‍ മൂന്ന് വെടിയുണ്ടകളും ഒരെണ്ണം മുഖത്തുമാണ് കൊണ്ടത്. പോലീസുകാരാണ് ഇവരെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. നാലു വെടിയുണ്ടകളും പുറത്തെടുത്തു. അതേസമയം സഹോദരനും മകനുമെതിരേ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

Comments are closed.