ഓര്‍ത്തഡോക്സ്- യാക്കോബായ മലങ്കര സഭകള്‍ തമ്മിലുള്ള തര്‍ക്കം ; വിശ്വാസികളുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി: ഓര്‍ത്തഡോക്സ്- യാക്കോബായ മലങ്കര സഭകള്‍ തമ്മിലുള്ള തര്‍ക്കകേസില്‍ കോടതി ഉത്തരവ് പാലിക്കുന്നില്ലെന്ന് കാണിച്ച് ഒരു ഓര്‍ത്തഡോക്സ് വിശ്വാസി കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് വിശ്വാസികളുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മൃതദേഹങ്ങളോട് ആദരവ് പ്രകടിപ്പിക്കണം.

സംസ്‌കാര ചടങ്ങ് നടത്തുന്ന വൈദികന്‍ ആരാണെന്നത് കോടതിയുടെ വിഷയമല്ലെന്നും മൃതദേഹ സംസ്‌കാരവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിന്‍സിലും ഇടപെടില്ലെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര പറഞ്ഞു. എന്നാല്‍ ഹര്‍ജിയില്‍ നിര്‍ബന്ധം പിടിച്ചാല്‍ കോടതിയലക്ഷ്യ കേസ് തള്ളുമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അറിയിച്ചു.

കൂടാതെ സഭാ തര്‍ക്കകേസില്‍ 50% പരിഹരിക്കപ്പെട്ടു. 50% കൂടി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. തന്റെ കാലഘട്ടത്തില്‍ കേസ് പരിഹരിക്കപ്പെട്ടില്ലെങ്കിലും തനിക്കു ശേഷം വരുന്ന ജഡ്ജിമാര്‍ പരിഹരിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ജഡ്ജി പറയുന്നു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഫെബ്രുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Comments are closed.