കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം നാല്‍പതിനായിരം വിദേശികളെ നാടു കടത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ക്രിമിനല്‍ കേസുകള്‍, മറ്റു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ തുടര്‍ന്നു അറസ്റ്റില്‍ ആയവരും താമസ നിയമ ലംഘനത്തിനു പിടിയിലായവരുമായി കഴിഞ്ഞ വര്‍ഷം നാല്‍പതിനായിരം വിദേശികളെ നാടു കടത്തി. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇത് കഴിഞ്ഞാല്‍ കൂടുതല്‍ ആളുകള്‍ ബംഗ്ലാദേശ്, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

കഴിഞ്ഞ വര്‍ഷം 23000 പേര്‍ നാടുകടത്തല്‍ കേന്ദ്രം വഴിയും പതിനേഴായിരം പേര്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്സ് വഴിയുമാണു നാടു കടത്തപ്പെട്ടത്. കഴിഞ്ഞ നവംബര്‍ അവസാനത്തോടെ പിടിയിലായവരെ രാജ്യത്തു നിന്നും പുറത്താക്കുന്നത് നാടു കടത്തല്‍ കേന്ദ്രം വഴി മാത്രമായി നിജപ്പെടുത്തിയിരുന്നു.

ഇവരെ രാജ്യത്തേക്ക് തിരിച്ചുവരാന്‍ സാധിക്കാത്ത തരത്തില്‍ വിരലടയാളം രേഖപ്പെടുത്തികൊണ്ടാണു രാജ്യത്തിന് പുറത്താക്കിയത്. തുടര്‍ന്ന് ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ളവരാണു നാട്ടുകടത്തപ്പെട്ടരില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ 2018 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ പതിനാലായിരം പേരുടെ വര്‍ധനവാണു നാടുകടത്തപ്പെട്ടവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നാടുകടത്തപ്പെട്ടവരില്‍ 13000 സ്ത്രീകളും 27000 പുരുഷന്മാരും ആണ്.

Comments are closed.