എല്ലാ രാജ്യങ്ങളോടും തുല്യമായി പെരുമാറുന്നതിലാണ് ഇന്ത്യ ശ്രദ്ധിക്കുന്നതെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍

ദില്ലി: വര്‍ഷം തോറും ദില്ലിയില്‍ നടക്കാറുളള നടക്കുന്ന റെയ്സീന ഡയലോഗില്‍ സംസാരിക്കുകയായിരുന്ന വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ സുതാര്യമായ വ്യാപാര രീതികളിലും എല്ലാ രാജ്യങ്ങളോടും തുല്യമായി പെരുമാറുന്നതിലുമാണ് ഇന്ത്യ ശ്രദ്ധിക്കുന്നതെന്നും മലേഷ്യയില്‍ നിന്നോ തുര്‍ക്കിയില്‍ നിന്നോ ഇറക്കുമതി ചെയ്യുന്നതിന് രാജ്യം ഒരു തടസ്സവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പറയുകയാണ്.

കൂടാതെ വാണിജ്യ ഭാഷയില്‍, ചരക്കുകളുടെ ചിട്ടയായ വര്‍ഗ്ഗീകരണത്തിനുള്ള ഒരു അന്താരാഷ്ട്ര സംവിധാനമാണ് എച്ച്എസ്എന്‍ കോഡുകള്‍. അതിനാല്‍ എച്ച്എസ്എന്‍ കോഡിന് കീഴിലുള്ള ഇറക്കുമതികളുടെ ശരിയായ വര്‍ഗ്ഗീകരണം കൂടുതല്‍ സുതാര്യതയിലേക്കും ന്യായമായ വ്യാപാര രീതികള്‍ സ്ഥാപിക്കുന്നതിലേക്കും നയിക്കുമെന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അവ എല്ലാ രാജ്യങ്ങള്‍ക്കും തുല്യമായി ബാധകമാണെന്നും, ഹാര്‍മോണൈസ്ഡ് സിസ്റ്റം ഓഫ് നോമെന്‍ക്ലേച്ചര്‍ (എച്ച്എസ്എന്‍) കോഡുകള്‍ അനുസരിച്ച് ഇറക്കുമതി നടത്താനുളള സര്‍ക്കാരിന്റെ പദ്ധതിയും മന്ത്രി വ്യക്തമാക്കി.

Comments are closed.