വണ്‍ ടൈം പാസ്വേഡ് അടിസ്ഥാനത്തിലുള്ള ലോഗ് ഇന്‍ സംവിധാനം നടപ്പാക്കി ഐസിഐസിഐ ബാങ്ക്
തിരുവനന്തപുരം: ഐസിഐസിഐ ബാങ്ക് ഒടിപി (വണ്‍ ടൈം പാസ്വേഡ്) അടിസ്ഥാനത്തിലുള്ള ലോഗ് ഇന്‍ സംവിധാനം നടപ്പാക്കി. തുടര്‍ന്ന് ഇന്റര്‍നെറ്റ് ബാങ്കിംഗ് ലോഗ് ഇന്‍ ചെയ്യാന്‍ , ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പരിലേക്കു ലഭിക്കുന്ന ഒടിപി, ഡെബിറ്റ് കാര്‍ഡിന്റെ പിന് എന്നിവ മതിയാകുന്നതാണ്.
ഇന്റര്‍നെറ്റ് ബാങ്കിംഗ് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യാന്‍ ഒടിപി സംവിധാനം ഏര്‍പ്പെടുത്തിയത് പ്രയാസം കൂടാതെ, സൗകര്യപ്രദമായി ഇടപാടുകാര്‍ക്ക് ബാങ്കിംഗ് നടത്താന്‍ സഹായിക്കുമെന്നും രണ്ടു ഘട്ടമായുള്ള ഓതെന്റ്റിക്കേഷന്‍ പ്രക്രിയ ഇവിടെ സംഭവിക്കുന്നതിനാല്‍ യൂസര്‍ ഐഡി, പാസ്വേഡ് എന്നിവ ഉപയോഗിച്ചു ലോഗ് ഇന്‍ ചെയ്യുന്നതുപോലെ തന്നെ സുരക്ഷിതമാണ് ഒടിപി ഉപയോഗിച്ചുള്ള ലോഗ് ഇന്‍ സംവിധാനവുമെന്നും ഐസിഐസിഐ ബാങ്ക് വക്താവ് വ്യക്തമാക്കി.
Comments are closed.