നടി കാര്‍ത്തികയുടെ മകൻ വിഷ്‍ണു വിവാഹിതനായി

മലയാള സിനിമാ നടി കാര്‍ത്തികയുടെ മകന്‍ വിഷ്ണു വിവാഹിതനായി. വധു പൂജയാണ്. എന്റെ പ്രിയപ്പെട്ട സുഹൃത്തും സഹപ്രവര്‍ത്തകയുമായ കാര്‍ത്തിയുടെ മകന്റെ വിവാഹം.

എന്നത്തെയും പോലെ കാര്‍ത്തികയെ കാണാന്‍ ആഢ്യത്വവും സൌന്ദര്യവുമുണ്ട്. പുതിയ ദമ്പതികള്‍ക്ക് എന്റെ പ്രാര്‍ഥന. നല്ല സദ്യ- എന്ന് വിഷ്ണുവിനും വധുവിനും ഒപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്ത് നടന്‍ വിനീത് പറയുന്നു. വിവാഹത്തില്‍ സുരേഷ് ഗോപിയും ഭാര്യ രാധികയും പങ്കെടുത്തു. കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിന് എത്തിയിരുന്നു.

Comments are closed.