രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ്

രാജ്കോട്ട്: രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ാജ്കോട്ടില്‍ ഉച്ചയ്ക്ക് 1.30ന് ഇന്ത്യ-ഓസീസ് രണ്ടാം ഏകദിനം ആരംഭിക്കുന്നതാണ്.

വാംഖഡെയിലേക്കാള്‍ മികച്ച ബാറ്റിംഗ് ട്രാക്കായിരിക്കും രാജ്കോട്ടിലേത് എന്നാണ് പറയുന്നത്. തുടര്‍ന്ന് ഋഷഭ് പന്തിന് പകരം മനീഷ് പാണ്ഡെയും ശാര്‍ദുല്‍ ഠാക്കൂറിന് പകരം നവ്ദീപ് സെയ്നിയും ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലെത്തി. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ തുടരുകയാണ്.

Comments are closed.