ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ആദ്യമായി 36 കേന്ദ്രമന്ത്രിമാരുടെ അഞ്ചു ദിവസ സന്ദര്‍ശനം

ദില്ലി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ആദ്യമായി 36 കേന്ദ്രമന്ത്രിമാരുടെ കശ്മീരിലേക്കുള്ള സന്ദര്‍ശനം ഇന്ന് തുടങ്ങുന്നു. രവിശങ്കര്‍ പ്രസാദ്, പിയൂഷ് ഗോയല്‍, സ്മൃതി ഇറാനി, വി.മുരളീധരന്‍, ഗിരിരാജ് സിംഗ് തുടങ്ങിയവര്‍ കശ്മീര്‍ സന്ദര്‍ശിക്കുന്ന മന്ത്രിമാരിലുള്ളത്. ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ പുനപരിശോധിക്കാനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിമാര്‍ അടുത്ത അഞ്ചു ദിവസം വിവിധ ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്നത്.

കശ്മീര്‍ താഴ്വരയില്‍ ആശുപത്രി, ബാങ്കിങ്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയ്ക്കുള്ള ഇന്റര്‍നെറ്റ് സേവനം കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നു. ഹോട്ടലുകള്‍ക്കും യാത്രാ സ്ഥാപനങ്ങള്‍ക്കും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കി. സാമൂഹ്യ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരും. ജമ്മുവില്‍ മൊബൈല്‍ ഇന്റര്‍നെറ്റും ഭാഗികമായി പുനസ്ഥാപിച്ചു. അതേസമയം ജനവിശ്വാസം നേടുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രമന്ത്രിമാരെ സംസ്ഥാനത്തേക്ക് അയക്കുന്നത്.

Comments are closed.