സര്‍ക്കാരിന്റെ ഇലക്ട്രിക് നയം വിശ്വസിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങിയവര്‍ സര്‍വീസ് നടത്താനാവാത്ത അവസ്ഥയില്‍

കോഴിക്കോട്: സര്‍ക്കാരിന്റെ ഇലക്ട്രിക് നയം വിശ്വസിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങിയ കോഴിക്കോട് ജില്ലയില്‍ സര്‍വീസ് നടത്താനാവാത്ത അവസ്ഥയിലാണിപ്പോള്‍. ജില്ലാ കളക്ടര്‍, പൊലീസ് മേധാവി, വകുപ്പ് മന്ത്രി തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ഇവര്‍ പറയുന്നത്.

ഓട്ടോറിക്ഷയില്‍ യാത്രക്കാരെ ഇറക്കി വിടുന്നതും ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തുന്നതും ഇപ്പോഴും തുടരുന്നതിനാല്‍ ജില്ലയില്‍ ഒരിടത്തും സര്‍വീസ് നടത്താനാകാത്ത അവസ്ഥയാണ്. തുടര്‍ന്ന് പുതിയ ഓട്ടോകള്‍ വാങ്ങാനുളള തീരുമാനം വേണ്ടെന്നു വയ്ക്കുകയാണിവര്‍. സര്‍വീസ് നടത്താനാവാത്തതിനാല്‍ ഓട്ടോയുടെ പ്രതിമാസ അടവ് നടത്താനാകുന്നില്ല. ഓട്ടോ ചാര്‍ജ് ചെയ്യാനുള്ള പണം കടം വാങ്ങേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍.

അതേസമയം നിലവില്‍ ജില്ലയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് കാലാവധി പൂര്‍ത്തിയാക്കി ഇലക്ട്രിക് ഓട്ടോറിക്ഷയിലേക്ക് മാറും വരെ ഇ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കരുതെന്ന ആവശ്യവുമായി ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കുകയാണ് സിഐടിയു അടക്കമുള്ള യൂണിയനുകള്‍. അതിനാല്‍ അടുത്ത തിങ്കളാഴ്ച രാപ്പകല്‍ സമരം നടത്താനാണ് സംയുക്ത യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്.

Comments are closed.