താന്‍ ആമസോണിന് എതിരായൊന്നും പറഞ്ഞില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍

ദില്ലി: ആമസോണിന്റെ നിക്ഷേപം വലിയ കാര്യമല്ലെന്നുള്ള കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവന തിരുത്തിയിരിക്കുകയാണ് അദ്ദേഹം. നൂറു കോടി ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ആമസോണ്‍ സിഇഒ ജെഫ് ബസോസ് ഇന്ത്യയില്‍ നടത്താനുദ്ദേശിക്കുന്ന നിക്ഷേപത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. കൂടാതെ പത്തു ലക്ഷം പേര്‍ക്ക് ഇതിലൂടെ തൊഴില്‍ നല്കാനാകുമെന്നും അമസോണ്‍ മേധാവി വ്യക്തമാക്കി.

തുടര്‍ന്ന് ആമസോണ്‍, രാജ്യത്ത് ഏഴായിരം കോടി രൂപയുടെ നിക്ഷേപം നടത്തുന്നത് വലിയ ഗുണം ചെയ്യില്ലെന്നും നഷ്ടത്തിലാണെന്ന് പറയുന്ന ആമസോണിന് ഈ തുക അത് നികത്താനേ തികയൂ എന്നും പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇ്‌പ്പോള്‍ താന്‍ ആമസോണിന് എതിരായൊന്നും പറഞ്ഞില്ലെന്നും നിക്ഷേപം നിയമാനുസൃതമാകണം എന്നാണ് ഉദ്ദേശിച്ചതെന്നും പീയുഷ് ഗോയല്‍ വിശദീകരിച്ചു. കൂടാതെ ഇ കോമേഴ്‌സ് കമ്പനികള്‍ രാജ്യത്തെ നിയമങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന വാണിജ്യ മന്ത്രിയുടെ മുന്നറിയിപ്പും വിവാദമായിരിക്കുകയാണ്.

Comments are closed.