Ultimate magazine theme for WordPress.

കേരളം ചെയ്ത ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യമാണ് രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചത് എന്ന് രാമചന്ദ്ര ഗുഹ

കോഴിക്കോട്: കോഴിക്കോട് കേരള ലിറ്ററി ഫെസ്റ്റിവലില്‍ പാട്രിയോട്ടിസം വെര്‍സസ് ജിംഗോയിസം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്ന ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ കോണ്‍ഗ്രസ് നേതാവും എം.പിയുമായി രാഹുല്‍ ഗാന്ധി യെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത് മലയാളികള്‍ ചെയ്ത ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നും ഇന്ത്യക്ക് ആവശ്യം നെഹ്‌റു കുടുംബത്തിലെ ചെറുമകനെയായിരുന്നില്ല.

രാഹുല്‍ ഗാന്ധി എതിരാളിയാകുന്നതോടെ മോദിക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്നും അഭിപ്രായപ്പെടുകയാണ്. രാജ്യത്തിന് മുന്നില്‍ വളരെ മനോഹരമായ കാര്യങ്ങള്‍ കേരളം അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കേരളം ചെയ്ത ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യമാണ് രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചത് എന്നാണ് രാമചന്ദ്ര ഗുഹ പറഞ്ഞത്.

എന്നാല്‍ സ്വതന്ത്ര്യസമരകാലത്തെ മഹത്തായ പ്രസ്ഥാനം എന്ന നിലയില്‍ നിന്നും കോണ്‍ഗ്രസ് ഒരു കുടുംബ സ്ഥാപനമായതാണ് ഇപ്പോഴത്തെ ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചയുടെ കാരണമെന്നും രാഹുല്‍ ഗാന്ധിയോട് വ്യക്തിപരമായി തനിക്ക് ഒന്നുമില്ല, അദ്ദേഹം മാന്യനായ മനുഷ്യനാണ്. എന്നാല്‍ ഒരു കുടുംബ പരമ്പരയിലെ അഞ്ചാം തലമുറയെ അല്ല ഇന്ത്യന്‍ യുവത്വത്തിന് ആവശ്യം.

2024 ല്‍ വീണ്ടും രാഹുലിനെ മലയാളികള്‍ തെരഞ്ഞെടുത്താല്‍ വീണ്ടും മോദിക്ക് നല്‍കുന്ന മുന്‍തൂക്കമായിരിക്കുമെന്നും ആദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിക്ക് രാഹുല്‍ ഗാന്ധിക്ക് മുകളില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്. അയാള്‍ സ്വയം ഉണ്ടായ നേതാവാണ്, ഒരു സംസ്ഥാനം 15 കൊല്ലം ഭരിച്ച ഭരണ പരിചയം ഉണ്ട്, അദ്ദേഹം കഠിനമായി ജോലി എടുക്കും, യൂറോപ്പിലേക്ക് അവധിക്കാലം ചിലവഴിക്കാന്‍ പോകുന്നില്ല.

എല്ലാ ഗൗരവത്തോടും കൂടിയാണ് ഞാന്‍ ഇത് പറയുന്നത്, എന്നാല്‍ രാഹുല്‍ ഗാന്ധി മോദിയെക്കാള്‍ ഇന്റലിജന്റും, അദ്ധ്വാനശീലമുള്ളയാളും, അവധി എടുക്കാത്തയാളാണെങ്കിലും അയാള്‍ ഒരു കുടുംബത്തിന്റെ അഞ്ചാം തലമുറയില്‍പ്പെട്ട വ്യക്തിയാണ്, സ്വയം ഉണ്ടായ ഒരു നേതാവിനെതിരെ ഇത് വലിയ പോരായ്മ തന്നെയാണ്. സോണിയ ഗാന്ധിയെക്കുറിച്ച് പരാമര്‍ശിച്ച ഗുഹ, മുഗള്‍ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിമാരെപ്പോലെയാണ് ഇവര്‍ ഓര്‍മ്മപ്പെടുത്തുന്നത് എന്ന് സൂചിപ്പിച്ചു.

ഇന്ത്യ കൂടുതല്‍ ജനാധിപത്യവത്കരിക്കപ്പെട്ടു, ഫ്യൂഡല്‍ ആകുകയല്ല. എന്നാല്‍ ഗാന്ധി കുടുംബം ഇത് മനസിലാക്കുന്നില്ല. സോണിയ ദില്ലിയില്‍ ആയിരിക്കുമ്പോള്‍ അവരുടെ സാമ്രജ്യം ചുരുങ്ങി,ചുരുങ്ങി വരുകയാണ്. എന്നാല്‍ അവരുടെ അടുപ്പക്കാര്‍ ഇപ്പോഴും അവരോട് പറഞ്ഞ് കൊണ്ടിരിക്കുന്നത് നിങ്ങള്‍ ചക്രവര്‍ത്തിയാണ് എന്നാണ് ഗുഹ പറയുന്നു. അതേ സമയം ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന ആക്രമോത്സുഹ ദേശീയതയും, അയല്‍രാജ്യങ്ങളില്‍ വളരുന്ന ഇസ്ലാമിക മതമൗലികവാദവും ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു എന്നും ഗുഹ വ്യകതമാക്കി.

Comments are closed.