സിപിഎം കേന്ദ്ര കമ്മിറ്റി യോഗം രണ്ടാം ദിവസവും തിരുവനന്തപുരത്ത് തുടരുന്നു

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം രണ്ടാം ദിവസവും തിരുവനന്തപുരത്ത് തുടരുകയാണ്. പൗരത്വനിയമ ഭേദഗതി അടക്കം മോദി സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ് അടക്കം മറ്റ് പാര്‍ട്ടികളുമായി യോജിച്ച പ്രക്ഷോഭം തുടരണമെന്നു മാത്രമല്ല സിപിഎം ഒറ്റക്കുള്ള സമരങ്ങളും പദ്ധതിയിടുകയാണ്. കേന്ദ്ര കമ്മിറ്റി നാളെ അവസാനിക്കുമ്പോള്‍ ഇന്നലെയും സീതാറാം യെച്ചൂരി യുഎപിഎ വിരുദ്ധ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Comments are closed.