ആഡംബര ബസുകള്‍ക്ക് പെര്‍മിറ്റ് ഒഴിവാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: 22 സീറ്റുകളില്‍ കൂടുതലുള്ള ആഡംബര ടൂറിസറ്റ് ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ ഓടാന്‍ അനുവദിക്കുന്നതിന് മോട്ടര്‍വാഹനനിയമത്തില്‍ ഭേദഗതി വരുത്താനുള്ള കേന്ദ്രനീക്കത്തിനെതിരെ നിലപാട് ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. റൂട്ടും നിരക്കും നിശ്ചയിച്ച് യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള സ്റ്റേജ് ക്യാരേജ് പെര്‍മിറ്റ് ഇതോടെ ഇല്ലാതാകും. ഇത് പൊതു ഗതാഗതസംവിധാനത്തെ ഇല്ലാതാക്കുമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ പറയുന്നത്.

തുടര്‍ന്ന് അടുത്ത ബുധനാഴ്ച തൊളിലാളി സംഘടനകളുടെ യോഗം വിളിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കെ എസ് ആര്‍ ടി സിയെയും ചെറുകിടസ്വകാര്യബസ് സര്‍വിസുകളെയും പ്രതിസന്ധിയിലാക്കുമെന്നും സര്‍ക്കാരിന്റെ ആശങ്ക. അതിനായി ടാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവരുമായി മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. അതിനാല്‍ അതിനാല്‍ നിയമവശമുള്‍പ്പടെ പരിശോധിച്ച ശേഷമായിരിക്കും സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് മറുപടി നല്‍കുകയെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി.

Comments are closed.