വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി
തിരുവനന്തപുരം: മേല്‍വെട്ടൂര്‍ കയറ്റാഫീസ് ജംക്ഷനു സമീപം വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവ് നല്കിയ പരാതിയില്‍ യുവാവ് അറസ്റ്റിലായി. നസീബ് മംഗലത്ത് വീട്ടില്‍ നസീബ്(23)ആണ് അറസ്റ്റിലായത്.
കഴിഞ്ഞ വ്യാഴാഴ്ച യുവതിയെ കല്യാണവീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ടു പോകുകയും രാത്രി തിരികെ യുവതിയുടെ വീടിന് സമീപത്ത് എത്തിച്ച് കടന്നുകളയുകയും ചെയ്തെന്നുമാണ് കേസ്. കണ്ണൂര്‍ സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നെങ്കിലും സംഭവം യുവതി ഭര്‍ത്താവിനെ അറിയിച്ചു. ഇതോടെ യുവതിയെ ഭര്‍ത്താവ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നല്‍കുകയായിരുന്നു.
Comments are closed.