പെരിയോര്‍ ഇ.വി. രാമസാമിയെക്കുറിച്ച് നടന്‍ രജനീകാന്ത് നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം

ചെന്നൈ: ചെന്നൈയില്‍ തമിഴ് മാസികയുടെ 50-ാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കവെ രാഷ്ട്രീയാചാര്യന്‍ പെരിയോര്‍ ഇ.വി. രാമസാമിയെക്കുറിച്ച് നടന്‍ രജനീകാന്ത് നടത്തിയ വിവാദ പരാമര്‍ശത്തില്‍ പെരിയോറിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ദ്രാവിഡ വിടുതലൈ കഴകം പ്രവര്‍ത്തകര്‍ കോയമ്പത്തൂര്‍ പോലീസില്‍ പരാതി നല്‍കി.

1971 ല്‍ സേലത്ത് പെരിയോറിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ രാമന്റയും സീതയുടെയും നഗ്‌ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്നായിരുന്നു രജനീകാന്തിന്റെ പരാമര്‍ശം. അന്ധവിശ്വാസത്തിനെതിരെ നടത്തിയ റാലിയെ സംബന്ധിച്ചാണ് വിവാദ പ്രസ്താവന നടത്തിയത്. തുടര്‍ന്ന് പ്രസ്താവന അസംബദ്ധമാണെന്നും പെരിയോറിനെ അപമാനിച്ചുവെന്നുമാണ് പരാതി. അതിനാല്‍ രജനീകാന്ത് മാപ്പ് പറയണമെന്നാണ് സംഘടനാ പ്രവര്‍ത്തകരുടെ ആവശ്യം.

Comments are closed.