എന്‍എസ്എ മൂന്നാം വകുപ്പ് പ്രകാരം ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അധികാരം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുമ്പോള്‍ ദേശീയ സുരക്ഷ നിയമപ്രകാരം( എന്‍എസ്എ)മൂന്നാം വകുപ്പ് പ്രകാരം ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അധികാരം നല്‍കി ലഫ്ന്റനെന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍ അനുമതിയോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലഫ്.ഗവര്‍ണറുടെ അനുമതിയോടെ ജനുവരി 10 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.

അതേസമയം ഇത് നിലവിലെ സാഹചര്യങ്ങളുമായി ബന്ധമില്ലെന്നും പതിവ് നടപടിക്രമം മാത്രമാണെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി. നാളെ മുതല്‍ ഏപ്രില്‍ 18 വരെ ആരെയും കസ്്റ്റഡിയില്‍ എടുക്കാനും തടങ്കലില്‍ വെയ്ക്കാനുമാകും. ഒരാളെ അറസ്റ്റു ചെയ്താല്‍ 10 ദിവസത്തേയ്ക്ക് അത് എന്തിനാണെന്നു പോലും ചൂണ്ടിക്കാണിക്കേണ്ടതില്ല. ദേശീയ സുരക്ഷാ നിയമ പ്രകാരം 12 മാസത്തോളമാണ് ഡല്‍ഹി പോലീസ് കമ്മീഷണര്‍ പ്രത്യേക അധികാരം ലഭിക്കുന്നത്. കൂടാതെ ദേശീയ സുരക്ഷയ്ക്കോ, ക്രമസമാധാനത്തിനോ ഭീഷണി ആണെന്ന് കണ്ടെത്തുന്ന ആരെയും കസ്റ്റഡിയില്‍ എടുക്കാവുന്നതാണ്.

Comments are closed.