ലോട്ടറി വില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഈയാഴ്ച തീരുമാനമാകുമെന്ന് തോമസ് ഐസക്

ദില്ലി: ദില്ലിയില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി നടന്ന മന്ത്രിതല സമിതി യോഗത്തിന് എത്തിയ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് ലോട്ടറി വില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഈയാഴ്ച തീരുമാനമാകുമെന്നും കൂടാതെ സംസ്ഥാനത്ത് നികുതി കുടിശിക പിരിവ് ഊര്‍ജ്ജിതമാക്കുമെന്നും അറിയിച്ചു.

അതേസമയം 2017-18 കാലത്ത് സംസ്ഥാനത്തിന് ജിഎസ്ടി ഇനത്തില്‍ 1600 കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കാനുണ്ടെന്നും ഇക്കാര്യം മന്ത്രിതല സമിതിയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാനുഉള്ള 47000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണ്. ഈ പണം ഉടന്‍ തന്നെ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെടും. കേരളത്തിലേക്ക് എത്തിക്കുന്ന സ്വര്‍ണ്ണത്തില്‍ വന്‍തോതില്‍ നികുതി വെട്ടിപ്പ് നടക്കുന്നുണ്ട്. 650 കോടി ലഭിക്കേണ്ട സ്ഥാനത്ത് കേരളത്തിന് 150 കോടി മാത്രമാണ് ലഭിക്കുന്നത്. അതിനാല്‍ സ്വര്‍ണ്ണത്തിന് ഇ-വേ ബില്‍ വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും,’ എന്നും ഐസക് പറയുന്നു.

Comments are closed.