നടന്‍ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ സച്ചിന്‍ വിവാഹിതനായി

നടന്‍ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ സച്ചിന്‍ വിവാഹിതനായി. ഐശ്വര്യ പി നായരാണ് വധു. ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങ്. ക്ഷേത്രത്തിലെ മേല്‍ശാന്തി കൃഷ്ണന്‍ പോറ്റിയാണ് മുഖ്യ കാര്‍മികത്വം വഹിച്ചിരുന്നത്.

19ന് തിരുവനന്തപുരത്ത് സച്ചിന്റെ വിവാഹ സല്‍ക്കാരം നടത്തുകയാണ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മണിയന്‍ പിള്ള രാജുവിന്റെ മറ്റൊരു മകന്‍ നിരഞ്ജ് അഭിനേതാവാണ്.

Comments are closed.