ഓപ്പണര്‍മാരായ ശിഖര്‍ ധവാന്, രോഹിത് ശര്‍മ എന്നിവരുടെ പരിക്ക് ; മൂന്നാം ഏകദിനത്തിറങ്ങുന്ന ഇന്ത്യക്ക് ആശങ്ക
രാജ്കോട്ട്: മൂന്നാം ഏകദിനത്തില്‍ നാളെ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുന്ന ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്, രോഹിത് ശര്‍മ എന്നിവര്‍ക്ക് രാജ്കോട്ടില്‍ നടന്ന രണ്ടാം മത്സരത്തിനിടെ പരിക്ക്. ബാറ്റ് ചെയ്യുമ്പോള്‍ ധവാനും ഫീല്‍ഡിങ്ങിനിടെ രോഹത്തിനുമായിരുന്നു പരിക്കേറ്റത്. ഫീല്‍ഡിങ്ങിനിടെ 43ാം ഓവറില്‍ ഒരു ബൗണ്ടറി തടയുമ്പോഴാണ് രോഹിത്തിന്റെ ഇടത് തോളിന് പരിക്കേറ്റത്.
പിന്നാലെ ഫിസിയോക്കൊപ്പം താരം ഗ്രൗണ്ട് വിടുകയായിരുന്നു. എന്നാല്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനെ നേരിടുമ്പോഴാണ് ധവാന് പരിക്കേല്‍ക്കുന്നത്. താരത്തിന്റെ വാരിയെല്ലിന് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ധവാന് ഫീല്‍ഡിംഗിനിറങ്ങിയിരുന്നില്ല. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ധവാന് നാല് റണ്‍സ് അകലെയാണ് സെഞ്ചുറി നഷ്ടമായത്. തുടര്‍ന്ന് പരിക്ക് സാരമുള്ളതല്ലെന്ന് മത്സരശേഷം ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കി. അതേസമയം ധവാന് സുഖമായിരിക്കുന്നുവെന്നാണ് മത്സരശേഷം ടീം മാനേജ്മെന്റ് അറിയിച്ചത്.
Comments are closed.