50 ലക്ഷം രൂപ വിലവരുന്ന 15750 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് പിടികൂടി

പാലക്കാട്: തമിഴ്‌നാട് തിരുപ്പൂര്‍, ചിന്നകാനൂര്‍ ഭാഗത്ത് രഹസ്യ ഗോഡൗണില്‍ 450 കന്നാസുകളിലായ കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച 50 ലക്ഷം രൂപ വിലവരുന്ന 15750 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് പിടികൂടി.

പാലക്കാട് ഐബിയും എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായിട്ടാണ് റെയ്ഡ് നടത്തിയത്. സ്പിരിറ്റ് തമിഴ്‌നാട് എക്‌സൈസിന് കൈമാറി. തുടര്‍ന്ന് ആരെയും പിടികൂടിയിട്ടില്ല.

Comments are closed.