ആരോഗ്യത്തിനും സൗന്ദര്യത്തിനും തുളസി

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്‍റെ കാര്യത്തിലും എന്നും മുന്നിൽ തന്നെയാണ് തുളസി. എന്നാൽ തുളസിയോടൊപ്പം അൽപം രക്തചന്ദനം കൂടി ചേരുമ്പോൾ അത് നിങ്ങളുടെ സൗന്ദര്യത്തിൽ നൽകുന്ന മാറ്റം എന്ന് പറയുന്നത് ചില്ലറയല്ല. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുന്നവർക്ക് സൗന്ദര്യവും ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണ്.

രണ്ടോ മൂന്നോ തുളസിയില കൊണ്ട് മാത്രം സൗന്ദര്യത്തെ വെല്ലുവിളിക്കുന്ന പല പ്രശ്നങ്ങൾക്കും നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. രക്തചന്ദനം തുളസിനീരിൽ വേണം അരച്ചെടുക്കാൻ. ഇത് നല്ലതു പോലെ മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നതിലൂടെ അത് നിങ്ങളുടെ ചർമ്മത്തിൽ വരുത്തുന്ന മാറ്റം ചില്ലറയല്ല. ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും തുളസി മുന്നിൽ നിൽക്കുന്നത് നമുക്ക് ഉറപ്പായും ഫലം ലഭിക്കും എന്നുള്ളത് കൊണ്ട് തന്നെയാണ്.

ചർമ്മത്തിൽ ഇരുണ്ട നിറം നിങ്ങളെ വല്ലാതെയാണ് ബാധിക്കുന്നത്. കാരണം നാം കാണുന്ന പരസ്യങ്ങളും ഫെയർനസ് ക്രീമുകളും എല്ലാം തന്നെ വെളുപ്പിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. എന്നാൽ കറുപ്പ് അത്രക്ക് മോശമല്ല എന്നുള്ള കാര്യവും മനസ്സിലാക്കേണ്ടതാണ്.

എങ്കിലും കരുവാളിച്ച് ഇരിക്കുന്നതിന് ആർക്കും താൽപ്പര്യമുണ്ടാവില്ല. ഈ കരുവാളിപ്പ് അകറ്റി ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതാണ് എന്തുകൊണ്ടും തുളസിയും രക്തചന്ദനവും ചേർന്ന മിശ്രിതം. ഇത് നല്ലതു പോലെ മുഖത്ത് തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

മുഖക്കുരു പാടുകൾ നിങ്ങളെ വളരെയധികം വെല്ലുവിളിക്കുന്ന ഒന്നാണ്. എങ്ങനെയെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ പാടുകൾ ചില്ലറ ബുദ്ധിമുട്ടല്ല മുഖത്ത് കാണിച്ച് കൂട്ടുന്നത്. എന്നാൽ ഇനി ഈ പ്രശ്നത്തെയും ഈ ചെറിയ മിശ്രിതം കൊണ്ട് നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. മുഖക്കുരു എന്ന ചർമ്മ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും തുളസിയും രക്തചന്ദനവും മിക്സ് ചെയ്ത് തേച്ചാൽ മതി. ഇത് മുഖക്കുരുവിന്‍റെ പാടിനെ പൂർണമായും ഇല്ലാതാക്കുന്നു.

പലരേയും അലട്ടുന്ന പ്രധാന പ്രശ്നമായിരിക്കും പലപ്പോഴും കണ്ണിന് താഴെയുള്ള കറുപ്പ്. അതിനെ പരിഹരിക്കുന്നതിനും ചര്‍മ്മത്തിന് നിറം വർദ്ധിപ്പിക്കുന്നതിനും എല്ലാം നമുക്ക് തുളസിയും രക്തചന്ദനവും ഉപയോഗിക്കാവുന്നതാണ്. ഇത് കണ്ണിന് താഴെ നല്ലതു പോലെ തേച്ച് പിടിപ്പിച്ചാല്‍ അൽപ സമയത്തിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കണ്ണിന് താഴെയുള്ള കറുപ്പിനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഇനി ഉറക്കമൊഴിഞ്ഞ് പാടുകൾ വന്നാലും വിഷമിക്കേണ്ടതില്ല.

പലരേയും അലട്ടുന്ന മറ്റൊരു പ്രധാന കാരണം. എന്നാൽ പലപ്പോഴും വരണ്ട ചർമ്മം ഉണ്ടാക്കുന്ന അസ്വസ്ഥതകൾ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നതും. ഇനി ഈ പ്രശ്നത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി അൽപം തുളസി നീരും രക്തചന്ദനവും മാത്രം മതി. ഇത് വരണ്ട ചർമ്മത്തെ പൂർണമായും ഇല്ലാതാക്കി ആരോഗ്യമുള്ള ചർമ്മമാക്കി മാറ്റുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് ഇത് വളരെയധികം മികച്ചതാണ്. ആരോഗ്യമുള്ള ചർമ്മമാണ് എന്നും നിങ്ങളുടെ തിളക്കം വർദ്ധിപ്പിക്കുന്നതും.

പലർക്കും വെല്ലുവിളി ഉയര്‍ത്തുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ മുന്നിൽ നിൽക്കുന്നത് തന്നെയാണ് അകാല വാർദ്ധക്യം. അതിനെ പരിഹരിക്കുന്നതിന് വേണ്ടി ഇത്തരം മാര്‍ഗ്ഗങ്ങൾ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ അകാല വാർദ്ധക്യം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ചുളിഞ്ഞ ചർമ്മത്തെ പരിഹരിച്ച് ചർമ്മത്തിന് നല്ല ഊർജ്ജവും തിളക്കവും വർദ്ധിപ്പിക്കുന്നുണ്ട്.

Comments are closed.