സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് ജനുവരി 21 ന് ഇന്ത്യന്‍ വിപണിയില്‍

സാംസങ് തങ്ങളുടെ പുതിയ സ്മാർട്ട്ഫോണിന്റെ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചു. അടുത്തമാസം എസ് 20 സീരീസ് സ്മാർട്ട്‌ഫോണുകളും നെക്സ്റ്റ് ജനറേഷൻ ഗാലക്‌സി എം, ഗാലക്‌സി എ സീരീസ് സ്മാർട്ട്‌ഫോണുകൾ എന്നിവ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. സാംസങ് ആരാധകർ കാത്തിരുന്ന ഗാലക്‌സി നോട്ട് 10 ലൈറ്റ്, എസ് 10 ലൈറ്റ് എന്നിവ ഉടൻ ഇന്ത്യയിൽ എത്തിക്കുമെന്നും കമ്പനി അറിയിച്ചു.

പുതുതായി പ്രഖ്യാപിച്ച ഗാലക്‌സി എസ് 10 ലൈറ്റ്, ഗാലക്‌സി നോട്ട് 10 ലൈറ്റ് എന്നിവ ജനുവരി 23 ന് രാജ്യത്ത് അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാലിപ്പോൾ ഗാലക്‌സി നോട്ട് 10 ലൈറ്റ് ജനുവരി 21 ന് തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

അടുത്തിടെ സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റിന്റെ ടീസറും ഡിവൈസിന്റെ ഇന്ത്യയിലെ ലോഞ്ച് അടുത്തുവെന്ന് സ്ഥിരീകരിക്കുന്ന ‘നോട്ടിഫൈ മീ’ പേജും സാംസങ് ഔദ്യോഗിക വെബ്‌സൈറ്റിൽ കൊണ്ടുവന്നിരുന്നു. ഇപ്പോഴിതാ ലോഞ്ച് തിയ്യതി ജനുവരി 21 ആണെന്ന് കമ്പനി സ്ഥിരീകരിച്ചു.

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് രണ്ട് കളർ ഓപ്ഷനുകളിലായാണ് അവതരിപ്പിക്കുന്നത്. ഔറ റെഡ്, ഔറ ഗ്ലോ എന്നീ നിറങ്ങളിലാണ് ഡിവൈസ് പുറത്തിറങ്ങുക. വിലനിർണ്ണയത്തിന്റെ കാര്യം സംബന്ധിച്ച് അടുത്തിടെ പുറത്തുവന്ന ഒരു ലീക്ക് അനുസരിച്ച് സ്മാർട്ട്‌ഫോണിന്റെ 6 ജിബി റാമുള്ള അടിസ്ഥാന മോഡലിന് ഏകദേശം 35,990 രൂപ വിലവരും.

ഗാലക്‌സി നോട്ട് 10 ലൈറ്റിന്റെ പ്രീ-ഓർഡറുകൾ ഉടൻ ആരംഭിക്കാനും ഫെബ്രുവരിയിൽ ഓൺ‌ലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കെത്തിക്കാനുമാണ് കമ്പനി ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ കൃത്യമായ റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.

Comments are closed.