വഡോദരയില്‍ നിന്ന് പൗരത്വനിയമ ഭേദഗതിയ്ക്കും നരേന്ദ്ര മോദിക്കും പിന്തുണ അറിയിച്ച് 42000 പോസ്റ്റ് കാര്‍ഡുകള്‍

ദില്ലി: വഡോദരയിലെ ജനങ്ങളില്‍ നിന്ന് പൗരത്വനിയമ ഭേദഗതിയ്ക്കും നരേന്ദ്ര മോദിക്കും പിന്തുണ അറിയിച്ച് 42000 പോസ്റ്റ് കാര്‍ഡുകള്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് അയച്ചതായി വിവരം. തുടര്‍ന്ന് പോസ്റ്റ് കാര്‍ഡുകള്‍ പ്രധാനമന്ത്രിക്ക് അയയ്ക്കുന്നതിന് മുമ്പ് പ്രാദേശിക പോസ്റ്റ് ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ റാലിയും സംഘടിപ്പിച്ചിരുന്നു.

വഡോദരയിലെ ജനങ്ങള്‍ മോദിക്കൊപ്പമാണെന്നും അവര്‍ അദ്ദേഹത്തോടുള്ള പിന്തുണ അറിയിക്കുകയാണ് ചെയ്തതെന്നും പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനവും നന്ദിയും അറിയിക്കാനുള്ള നീക്കമാണിതെന്ന് റാലിക്ക് നേതൃത്വം നല്‍കിയ ലോക്‌സഭാ എംപി രജ്ഞനാ ഭട്ട് അറിയിച്ചു.

”പൗരത്വ നിയമ ഭേദ?ഗതിയെ അനുകൂലിക്കുന്നതിനുള്ള പോസ്റ്റ് കാര്‍ഡുകള്‍ പൂരിപ്പിച്ചു നല്‍കാന്‍ ജനങ്ങള്‍ സ്വമേധയാ മുന്നോട്ട് വരികയായിരുന്നു. മിക്കവരും പ്രധാനമന്ത്രിയോടുള്ള അവരുടെ സ്‌നേഹവും പിന്തുണയും അറിയിക്കുന്നതിനുള്ള അവസരമായിട്ടാണ് ഇത് കണ്ടത്. ഇന്ന് 42000 പോസ്റ്റുകള്‍ അയച്ചു. ഇനിയും ഇരുപതിനായിരത്തോളം ആളുകള്‍ പോസ്റ്റ് കാര്‍ഡുകള്‍ പിന്നീട് അയക്കാമെന്ന് പറഞ്ഞിരിക്കുകയാണ്.” രജ്ഞന്‍ ഭട്ട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

Comments are closed.