എം.ഐ.ടി സ്‌കൂള്‍ ഒഫ് ഗവണ്‍മെന്റിന്റെ മാതൃകാ നിയമസഭാ സ്പീക്കര്‍ അവാര്‍ഡ് പി. ശ്രീരാമകൃഷ്ണന്

തിരുവനന്തപുരം: കേരള നിയമസഭയിലെ മികച്ച പ്രവര്‍ത്തനത്തിന് പൂനെ ആസ്ഥാനമായുള്ള എം.ഐ.ടി സ്‌കൂള്‍ ഒഫ് ഗവണ്‍മെന്റിന്റെ മാതൃകാ നിയമസഭാ സ്പീക്കര്‍ അവാര്‍ഡ് പി. ശ്രീരാമകൃഷ്ണന് ലഭിച്ചു.

ഫെബ്രുവരി 20ന് ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. അതേസമയം ലോക്സഭാ മുന്‍ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ അദ്ധ്യക്ഷനായ സമിതിയാണ് പി. ശ്രീരാമകൃഷ്ണനെ തിരഞ്ഞെടുത്തത്.

Comments are closed.