മധ്യപ്രദേശില്‍ വിവാഹ ക്ഷണക്കത്തില്‍ പൗരത്വ നിമയ ഭേദഗതിയെ അനുകൂലിച്ച് മുദ്രാവാക്യം

ഭോപ്പാല്‍: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ കത്തുമ്പോള്‍ മധ്യപ്രദേശില്‍ വിവാഹ ക്ഷണക്കത്തില്‍ പൗരത്വ നിമയ ഭേദഗതിയെ അനുകൂലിച്ച് മുദ്രാവാക്യം. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ജനങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കാനും കൃത്യമായ വിവരങ്ങള്‍ നല്‍കാനുമാണ് പ്രഭാത് ഗഡ്വാള്‍ എന്നയാള്‍ തന്റെ വിവാഹ ക്ഷണക്കത്തില്‍ സിഎഎയെ അനുകൂലിച്ച് കൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ ഉള്‍പ്പെടുത്തിയത്.

തുടര്‍ന്ന് ഈ കത്തിലൂടെ ഈ നിയമ ഭേദഗതിയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനാകുമെന്നും അതിനാലാണ് വിവാഹ ക്ഷണക്കത്തില്‍ തന്നെ പൗരത്വ നിയമ ഭേദഗതിയെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നാണ് വരന്റെ വിശദീകരണം. എന്നാല്‍ പൗരത്വ ഭേദഗതിയോടുള്ള പിന്തുണ രേഖപ്പെടുത്തിയ കല്യാണ ക്ഷണക്കത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്.

Comments are closed.