കോഴിക്കോട്ടു നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഗവര്‍ണറുടെ ഓഫീസ്

കോഴിക്കോട്: കോഴിക്കോട് ഞായറാഴ്ച വൈകുന്നേരം നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കില്ലെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. തുറസായ വേദിയായതിനാല്‍ സുരക്ഷാ കാരണങ്ങളാണ് പരിപാടി ഒഴിവാക്കുന്നതെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട അനൂകൂല പ്രസ്താവനകളെ തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാനത്ത് വന്‍ വിമര്‍ശം ഉയര്‍ന്നിരുന്നു.

കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസ് സമ്മേളന വേദിയിലും ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉണ്ടായി. ഇതോടെ സമാന സാഹചര്യം കോഴിക്കോടും മുന്നില്‍ക്കണ്ടാണ് ഗവര്‍ണറുടെ പിന്മാറ്റമെന്നുമാണ് കരുതുന്നത്. അതേസമയം ഡിസി ബുക്ക്സ് സംഘടിപ്പിക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഗവര്‍ണറുടെ പരിപാടി നടക്കേണ്ടിയിരുന്നത്. കടപ്പുറത്ത് അന്‍പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന പരിപാടിയാണ് സംഘടിപ്പിച്ചിരുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ പിന്മാറ്റമെന്ന് രവി ഡിസി പറഞ്ഞു.

Comments are closed.