പ്രധാന വകുപ്പുകളിലേയ്ക്ക് ആ മേഖലകളിലെ പ്രമുഖരെ ഉള്‍പ്പെടുത്തുന്നതിനായുള്ള നീക്കത്തില്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രണ്ടാം തവണ അധികാരത്തിലേറിയ മോഡി സര്‍ക്കാര്‍ എട്ടു മാസങ്ങള്‍ പിന്നിടുമ്പോള്‍ പ്രധാന വകുപ്പുകളിലേയ്ക്ക് ആ മേഖലകളിലെ പ്രമുഖരെ ഉള്‍പ്പെടുത്തുന്നതിനായുള്ള നീക്കത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂ ഡവലപ്പ്മെന്റ് ബാങ്ക് പ്രസിഡന്റ് കെ.വി കാമത്ത്, രാജ്യസഭ അംഗം സ്വപന് ദാസ് ഗുപ്ത, നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അമിതാഭ് കാന്ത് എന്നീ പ്രമുഖരെ കേന്ദ്രമന്ത്രിസഭ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം.
തുടര്‍ന്ന് 72 കാരനായ കെ.വി കാമത്തിന് ധനകാര്യവും 64 കാരനായ ദാസ്ഗുപ്തയ്ക്ക് മാനവവിഭവ ശേഷി വികസന വകുപ്പും നല്‍കിയേക്കുമെന്നാണ് അറിവ്. കാമത്തിന്റെയും ദാസ്ഗുപ്തയുടെയും പേരുകള്‍ ഉയരുന്നതോടൊപ്പം പ്രധാന വകുപ്പുകളിലേയ്ക്ക് ആ മേഖലകളിലെ പ്രമുഖരെ ഉള്‍പ്പെടുത്തുന്ന നീക്കമാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.
ഷാങ്ഗായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിക്സ് ബാങ്ക് എന്നറിയപ്പെടുന്ന ന്യൂ ഡവലപ്പ്മെന്റ ബാങ്ക് ചെയര്‍മാനാണ് കെ.വി. കാമത്ത്. ഐസിഐസിഐ ബാങ്കിന്റെയും ഇന്ഫോസിസെന്റയും മുന്‍ ചെയര്‍മാനായിരുന്നു കാമത്ത്. കൂടാതെ മുതിര്‍ന്ന നേതാക്കളായ രാജീവ് രഞ്ജന്‍ സിങ്ങ്, രാം ചന്ദ്ര പ്രസാദ് എന്നിവര്‍ കേന്ദ്രമന്ത്രിസഭയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ജുലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയുടെ ജിഡിപി 4.5 ശതമാനമായി താഴ്ന്നിരുന്നു. അതേസമയം സാമ്പത്തിക രംഗത്ത് വന്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സാമ്പത്തിക വിദഗ്ധരെ തന്നെ ധനകാര്യ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കുന്നതില്‍ കുതിപ്പ് മുന്നില്‍ക്കണ്ടും തളര്‍ച്ച മറികടക്കാനുമാണെന്ന് വ്യക്തമാണ്.
Comments are closed.