ആറുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ നാലുമാസം കൊണ്ടു പ്രതിക്കു വധശിക്ഷ

ലഖ്നൗ: ആറുവയസുകാരിയായ ബാലികയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ നാലുമാസം കൊണ്ടു പ്രതിക്കു വധശിക്ഷ വാങ്ങിക്കൊടുത്തിരിക്കുകയാണ് ഉത്തര്‍പ്രദേശ് പോലീസ്. സെപ്റ്റംബര്‍ 15-ന് കാണാതായ ആറുവയസുകാരിയുടെ മൃതദേഹം ഒരു വീട്ടില്‍നിന്നു കണ്ടെടുക്കുകയും തുടര്‍ന്ന് 24 മണിക്കൂറിനകം പ്രതിയെ പിടികൂടുകയും ആറുദിവസത്തിനകം പോക്സോ നിയമപ്രകാരം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

കേസില്‍ ഡി.എന്‍.എ. തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് ശാസ്ത്രീയാന്വേഷണം നടത്തുമ്പോള്‍ അന്വേഷണഘട്ടത്തിലും വിചാരണാഘട്ടത്തിലും സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടമുണ്ടായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ചയാണു പ്രതിക്കു വധശിക്ഷയും പിഴയും വിധിച്ചത്. തുടര്‍ന്ന് അന്വേഷണസംഘത്തെ പോക്സോ കോടതി അഭിനന്ദിച്ചിരുന്നു.

Comments are closed.