ദേവീന്ദര്‍ സിംഗിന്റെ ബംഗ്ളാദേശ് സന്ദര്‍ശനത്തില്‍ ഇയാള്‍ പാക്ക് ചാരസംഘടനയുമായി കൂടിക്കാഴ്ച നടത്തിയോ എന്ന പരിശോധനയില്‍ എന്‍ഐഎ

ദില്ലി: ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗ് പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയോ എന്ന് എന്‍ഐഎ പരിശോധിക്കുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, മെയ്, ജൂണ്‍ മാസങ്ങളിലായി മൂന്ന് തവണ ദേവീന്ദര്‍ ബംഗ്ലാദേശില്‍ എത്തിയിരുന്നു.

കൂടാതെ ശ്രീനഗര്‍ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥന്‍ കൂടിയായ ദേവീന്ദര്‍ വിമാനത്താവളം വഴി ഭീകരരെ കടത്താന്‍ ഒത്താശ ചെയ്‌തോ എന്നും കൂടാതെ യുഎപിഎ വകുപ്പ് ചുമത്തിയ കേസില്‍ ദേവീന്ദര്‍ സിംഗിന്റെ തീവ്രവാദ ബന്ധങ്ങളും എന്‍ഐഎ അന്വേഷിക്കുന്നതാണ്. ഇതോടൊപ്പം ദേവീന്ദറിന്റെ പണമിടപാടുകളും അന്വേഷണ പരിധിയിലുണ്ട്.

Comments are closed.