റെയില്‍വെ വഴി അയക്കുന്ന ചരക്കുകള്‍ ഉപഭോക്താവിന് എത്തുന്നത് വൈകിയാല്‍ നഷ്ടപരിഹാരം

ദില്ലി: റെയില്‍വെ വഴി അയക്കുന്ന ചരക്കുകള്‍ ഉപഭോക്താവിന് വൈകിയാണ് ലഭിക്കുന്നതെങ്കില്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ആലോചനകളുമായി കേന്ദ്രസര്‍ക്കാര്‍.

തേജസ് ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ഐആര്‍സിടിസി നഷ്ടപരിഹാരം നല്‍കുന്നത് മാതൃകയാക്കി ഈ മാറ്റം കൊണ്ടുവരാന്‍ റെയില്‍വെ ബോര്‍ഡിനോട് ആവശ്യപ്പെടുമെന്ന് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സ്ഥാപക ദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്ന കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.

തേജസ് ട്രെയിനുകള്‍ ഒരു മണിക്കൂര്‍ വൈകിയാല്‍ യാത്രക്കാരന് നൂറ് രൂപയും രണ്ട് മണിക്കൂറോ അതിലേറെയോ വൈകിയാല്‍ 250 രൂപയുമാണ് ഐആര്‍സിടിസി നഷ്ടപരിഹാരം നല്‍കുക. അതേസമയം ചരക്ക് ഗതാഗതത്തെ കൂടുതല്‍ കൃത്യതയുള്ളതും വിശ്വാസയോഗ്യമായതുമാക്കി മാറ്റാനാണ് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ ലക്ഷ്യം.

Comments are closed.