മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ ബാറ്റിംഗ്

ബംഗളൂരു: മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ ബാറ്റിംഗ്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിങ് തിരിഞ്ഞെടുത്തു. എന്നാല്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാവുന്നതാണ്.

രാജ്കോട്ടില്‍ കളിച്ച ടീമില്‍ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. കെ എല്‍ രാഹുല്‍ വിക്കറ്റ് പിന്നില്‍ നില്‍ക്കും. ഋഷഭ് പന്ത് ഇന്നും കളിക്കുന്നില്ല. ഓസീസ് ടീമിലും ഒരു മാറ്റമുണ്ട്. കെയ്ന്‍ റിച്ചാര്‍ഡ്സണ് പകരം ജോഷ് ഹേസല്‍വുഡ് എത്തിയിരുന്നു.

Comments are closed.