കേരള ഗവര്‍ണര്‍ ഭരണഘടനയുടെ 131ാം അനുച്ഛേദം വായിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ മാദ്ധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ കേസ് കൊടുത്തതിന് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയ കേരള ഗവര്‍ണര്‍ ഭരണഘടനയുടെ 131ാം അനുച്ഛേദം വായിക്കണമെന്നും വര്‍ണര്‍ പദവി ആര്‍ഭാടമാണ്. സ്വതന്ത്ര ഇന്ത്യയില്‍ അത്തരമൊരു പദവി ആവശ്യമാണോയെന്ന ചര്‍ച്ച പുനരാരംഭിക്കണം.

ഗവര്‍ണര്‍ പദവി തന്നെ നിറുത്തലാക്കേണ്ടതാണെന്നും ദശാബ്ദങ്ങള്‍ക്ക് മുമ്പേ ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതാണിതെന്നും പറയുന്നു. സംസ്ഥാനത്തിന്റെ അവകാശം ലംഘിച്ചെന്നോ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ചട്ടം ക്രമസമാധാനപ്രശ്‌നം സൃഷ്ടിക്കുമെന്നോ തോന്നിയാല്‍ ഏത് സംസ്ഥാനത്തിനും കോടതിയെ സമീപിക്കാമെന്നാണ് 131ാം അനുച്ഛേദം പറയുന്നത്. എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും ഭരണഘടനാപരമായ അവകാശമാണത്.

ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തില്‍. ദിവസേന പരസ്യപ്രസ്താവന നടത്തുന്നതിന് മുമ്പ് സംസ്ഥാനസര്‍ക്കാരുകളുടെയും തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെയും അധികാരമെന്തെന്നറിയാന്‍ ഗവര്‍ണര്‍ ഭരണഘടന ഒന്നുകൂടി വായിക്കണം. ഇതുപോലുള്ള പ്രവൃത്തികള്‍ കാരണമാണ് പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാരുടെ നടപടികള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് നാട്ടുരാജ്യങ്ങള്‍ റീജന്റുമാരെ നിയമിച്ചിരുന്നു. ഇന്ന് നമ്മള്‍ അവരുടെ പ്രജകളല്ല. ഭരണഘടന നിലവില്‍ വന്നശേഷം അതിന്റെ ആവശ്യമില്ല. ഒരു സംസ്ഥാനത്തെ പിരിച്ചുവിടാന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുകയെന്ന ജോലിയേ ഗവര്‍ണര്‍ക്കുള്ളൂ. ആ അവകാശവും എടുത്തുകളയേണ്ടതാണ്. സഭയില്‍ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെയും പിരിച്ചുവിടാനാവില്ല. രാജ്യം ഭരിക്കേണ്ടത് എങ്ങനെയെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. ഭരണഘടന പുനര്‍വായന നടത്തേണ്ട സമയമാണിതെന്നും യെച്ചൂരി വ്യക്തമാക്കി.

Comments are closed.