സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് സുഭാഷ് വാസുവിനെതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍

ചേര്‍ത്തല: സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കണമെന്ന പ്രമേയങ്ങള്‍ ബിഡിജെഎസ് ജില്ലാ കമ്മിറ്റികള്‍ പാസ്സാക്കിയതിനെത്തുടര്‍ന്ന് സുഭാഷ് വാസുവിനെതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ ചേര്‍ത്തലയില്‍ ചേരുകയാണ്.

പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരിക്കെ തട്ടിപ്പ് കേസില്‍ പ്രതി ആകുകയും നേതൃത്വത്തിന് എതിരെ പരസ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും തുടര്‍ന്ന് വിമതനീക്കം ശക്തമാക്കിയ സുഭാഷ് വാസുവിനെ എത്രയും വേഗം പുറത്താക്കുകയുമാണ് ഔദ്യോഗിക വിഭാഗം ലക്ഷ്യമിടുന്നത്.

അതേസമയം സാമ്പത്തിക തിരിമറികളില്‍ സുഭാഷ് വാസുവിനോട് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മറുപടി നല്‍കാത്തതിന് പുറമെ വെള്ളാപ്പള്ളിക്കും തുഷാറിനമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സുഭാഷ് വാസു പരസ്യമായി രംഗത്തെത്തിയിരുന്നു.

Comments are closed.